ടിസോ നദി
ടിസോ നദി | |
നദി | |
രാജ്യങ്ങൾ | ഉക്രെയിൻ, റൊമാനിയ, ഹംഗറി, സ്ലോവാക്യ, സെർബിയ |
---|---|
പോഷക നദികൾ | |
- ഇടത് | Someş, Körös, Mureş |
- വലത് | Bodrog |
പട്ടണങ്ങൾ | Sighetu Marmaţiei, Khust, Szolnok, Szeged, Bečej |
സ്രോതസ്സ് | |
- സ്ഥാനം | Eastern Carpathians, ഉക്രെയിൻ |
- ഉയരം | 2,020 m (6,627 ft) |
അഴിമുഖം | ഡാന്യൂബ് |
- സ്ഥാനം | Downstream of Novi Sad, സെർബിയ |
- നിർദേശാങ്കം | 45°8′17″N 20°16′39″E / 45.13806°N 20.27750°E [1] |
നീളം | 965 km (600 mi) |
നദീതടം | 156,087 km2 (60,266 sq mi) |
Discharge | mouth |
- ശരാശരി | 792 m3/s (27,969 cu ft/s) |
Map of the Tisza and southern part of the Danube
|
കിഴക്കൻ യൂറോപ്പിലെ ഒരു നദിയായ ടിസോ ഡാന്യൂബിന്റെ പ്രധാന പോഷകനദിയാണ്. ബ്ലാക് ടിസോ, വൈറ്റ് ടിസോ എന്നീ അരുവികൾ കൂടിച്ചേർന്നാണ് ടിസോ രൂപംകൊള്ളുന്നത്. പടിഞ്ഞാറൻ ഉക്രെയ്നിലെ കാർപേതിയൻ മലനിരകളിൽ വച്ചാണിവ യോജിക്കുന്നത്. ഉക്രെയ് ൻ, ഹംഗറി, യൂഗോസ്ലാവിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന ടിസോ നദിക്ക് 1350 കി. മീറ്ററോളം നീളമുണ്ട്.
ഉത്തര യുഗോസ്ലാവിയയിലൂടെ ഏകദേശം 483 കി. മീ. ഡാന്യൂബിന് സമാന്തരമായി ഒഴുകുന്ന ടിസോ നൊവിസദിന് (Novisad) കിഴക്ക് വച്ച് ഡാന്യൂബിൽ സംഗമിക്കുന്നു. തുടക്കത്തിൽ വടക്കു കിഴക്കൻ ദിശയിലേക്കൊഴുകുന്ന നദി യുഗോസ്ലാവിയയിൽ പ്രവേശിക്കുന്നതോടെ തെക്കു പടിഞ്ഞാറൻ ദിശയിലും തെക്കൻ ദിശയിലും വഴിമാറി ഒഴുകുന്നു. യുഗോസ്ലാവിയയിൽ നിർമിച്ചിട്ടുള്ള നിരവധി കനാലുകൾ ഈ രണ്ടു നദികളെയും തമ്മിൽ ബന്ധിപ്പിക്കുന്നുണ്ട്. ഒരു ജലവൈദ്യുതോത്പാദന കേന്ദ്രവും ടിസോയിൽ പ്രവർത്തിക്കുന്നു. ജലസേചനവും ഈ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നു. കോറോസ, മുറേസൽ എന്നിവയാണ് ടിസോയുടെ പ്രധാന പോഷകനദികൾ. മത്സ്യസമ്പന്നമാണ് ടിസോ നദി. ഇത് നദിയുടെ പ്രാധാന്യം ഏറെ വർധിപ്പിക്കുവാൻ സഹായകമാകുന്നുണ്ട്.
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- http://www.icpdr.org/icpdr-pages/tisza_basin.htm
- http://www.britannica.com/EBchecked/topic/597080/Tisza-River
- https://web.archive.org/web/20050405144042/http://www.grid.unep.ch/product/publication/download/tisza.pdf
- http://www.ce-review.org/00/7/kiss7.html Archived 2011-08-05 at the Wayback Machine.
- Images for tisza river
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടിസോ നദി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |