ഉദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
An udu percussion pot

ആഫ്രിക്കയിലെ ഒരു താളവാദ്യമാണ് ഉദു (Udu). നൈജീരിയയിലെ ഇഗ്ബോ വിഭാഗക്കാരാണിത് ഉപയോഗിച്ചു വരുന്നത്. ഉദു എന്നതിന് ഇഗ്ബോ ഭാഷയിൽ പാത്രം എന്നാണർത്ഥം. [1]ഒരുവശത്ത് ദ്വാരമുള്ള കൂജയാണിത്. ഇഗ്ബോ സ്ത്രീകൾ പാരമ്പര്യമായി അവരുടെ ആഘോഷങ്ങൾക്ക് ഇത് ഉപയോഗിച്ചുവരുന്നു. കളിമണ്ണിൽ നിർമ്മിക്കുന്ന ഉദുവിന്റെ ഒരു വശത്തുള്ള ദ്വാരത്തിൽ തട്ടിയാണ് ശബ്ദം പുറപ്പെടുവിക്കുക.[2] ഘടത്തോട് സാമ്യമുള്ള ഈ സംഗീതോപകരണം പല രാജ്യങ്ങളിലും വ്യത്യസ്തശൈലികളിൽ ഉപയോഗിച്ചുവരുന്നു.

അവലംബം

[തിരുത്തുക]
  1. Alexander Akorlie, Agordoh (2005). African Music: Traditional and Contemporary. Nova Publisher. p. 81.
  2. "Schlagwerk percussion website". Schlagwerk. Archived from the original on 2016-04-07. Retrieved 2 August 2012.
"https://ml.wikipedia.org/w/index.php?title=ഉദു&oldid=3625537" എന്ന താളിൽനിന്ന് ശേഖരിച്ചത്