അക്രമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അക്രമം പല തരത്തിൽ ഉണ്ട്. ഇതിൽ ശാരീരിക അക്രമം ഒരുവന്റെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതും മാനവികതയെ നിഷേധിക്കുന്നതുമാണ്. യു.എൻ അംഗീകരിച്ച മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് അക്രമങ്ങൾ. മനുഷ്യന് വേദന നൽകുകയും അവന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നതാണ് അക്രമങ്ങൾ.

അക്രമങ്ങളുടെ വകഭേദങ്ങൾ

[തിരുത്തുക]

ശാരീരികം - അടി, ഇടി, ചവിട്ട്, കുത്ത്, വെട്ട്, ആയുധം ഉപയോഗിച്ച് അടി, കുത്ത്, വെട്ട്, മുറിപ്പെടുത്തൽ, അംഗഭംഗം വരുത്തൽ, ശരീരികമായി ഇല്ലായ്മ ചെയ്യൽ.
സാമ്പത്തികം- കൈക്കൂലി, തൊഴിലില്ലായ്മ, അവസര അസമത്വം, ദാരിദ്ര്യം, പട്ടിണി, മൂലധനശോഷണം, മൂലധനത്തിന്റെ കുത്തക, കുത്തകകൾ, അസമത്വം
മതപരം - മതപരമായ വിവേചനങ്ങൾ, ജാതിവിവേചനങ്ങൾ, സതി, അയിത്തം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ, മതപരമായി ഒറ്റപ്പെടുത്തൽ, അനുഷ്ഠാനങ്ങൾ നിർബന്ധിപ്പിച്ച് അടിച്ചേല്പ്പിക്കൽ
മാനസികം - ഉത്കണ്ഠ, പിരിമുറുക്കങ്ങൾ, ഭാവിയെക്കുറിച്ച് അനിശ്ചിതത്വം, ഭയം, അസഹിഷ്ണുത, അധമൻ എന്ന ചിന്ത, ഉൽകൃഷ്ടൻ എന്ന ചിന്ത, മറവി, നിഷേധാത്മകചിന്തകൾ
ധാർമികം - ഉത്തരവാദിത്തമില്ലാതെ അക്രമങ്ങളെ നേരിടാതെ ജീവിതത്തിൽ നിന്നും പിന്തിരിഞ്ഞ് നിൽക്കൽ

അക്രമങ്ങളുടെ കാരണങ്ങൾ

[തിരുത്തുക]

അക്രമങ്ങളുടെ കാരണങ്ങൾ പലതാണ്. അതിൽ സാമൂഹ്യപരമായ ഘടകങ്ങൾ ഉണ്ടാവാം, വ്യക്തിപരമായ ഘടകങ്ങൾ ഉണ്ടാകാം, ചരിത്രപരമായ ഘടകങ്ങൾ ഉണ്ടാകാം, സാമ്പത്തികമായ ഘടകങ്ങൾ ഉണ്ടാകാം.

"https://ml.wikipedia.org/w/index.php?title=അക്രമം&oldid=3717293" എന്ന താളിൽനിന്ന് ശേഖരിച്ചത്